വൈദ്യുതി വൈള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമാക്കന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായവും. ദുബായ് ഇലക്ട്രിസ്റ്റി ആന്‍റ് വാട്ടര്‍ അതോറിറ്റിയാണ് വൈദ്യുത ജലവിതരണ രംഗത്ത് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വൈദ്യുതിയും ജലവും ചോരുന്നതും ചോര്‍ത്തുന്നതും കണ്ടെത്താന്‍ വഴിയൊരുങ്ങും.
വൈദ്യുതി ജല വിതരണം കൂടുതല്‍ കാര്യക്ഷമാമാക്കാനും പുതിയ പദ്ധതി സഹായിക്കുമെന്ന് ദീവ വ്യക്തമാക്കി. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ വേഗം കണ്ടെത്താനാകും. ബില്ലുകളിലെ സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാനാകും. വിവിധ പദ്ധതികളുെട പേരില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന സൈബര്‍ തട്ടിപ്പുകൾക്കും ഇതോടെ പിടിവീഴുമെന്ന് ദീവ എംഡിയും സിഇഓയുമായി സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
വൈദ്യുത ജല വിതരണ ശൃംഖല വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോവുകയാണ്. പ്രതിദിനം 49 കോടി ഇംപീരിയല്‍ ഗാലന്‍ ശുദ്ധജലമാണ് ദീവ ഉത്പാദിപ്പിക്കുന്നത്. വിതരണ ശൃംഖലയിലെ ജല ചോര്‍ച്ച 5.3 ശതമാനം ആയി കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിഞ്ഞെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.