ഈന്തപ്പഴ കയറ്റുമതിയില്‍ സൗദി ഒന്നാമത്. ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററിന്റെ കീഴിലുള്ള ട്രേഡ് മാപ്പിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരമാണ് സൗദി മുന്നിലെത്തിയത്. 113 രാജ്യങ്ങളിലേക്കി 120 കോടി റിയാലിന്‍റെ കയറ്റുമതിയാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്നുണ്ടായത്.
അഞ്ചു വര്‍ഷത്തിനിടെ ഈത്തപ്പഴം കയറ്റുമതിയുടെ കാര്യത്തില്‍ പന്ത്രണ്ടര ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവും രേഖപ്പെടുത്തി. രാജ്യത്തിന്‍റെ എണ്ണയിതര വരുമാനത്തിന്റെ 0.4 ശതമാനവും ഈത്തപ്പഴത്തില്‍ നിന്നാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എണ്ണയിതര സമ്പത് വ്യവസ്ഥ ശക്തിപ്പെടുന്നതിന്‍റെ സൂചകമായാണ് നേട്ടത്തെ വിലയിരുത്തുന്നത്.
രാജ്യത്തെ മൊത്തം കാര്‍ഷിക ഉല്‍പ്പന്നങ്ങളുെട 12 ശതമാനവും ഇന്തപ്പഴമാണ്.
7.5 ബില്യണ്‍ റിയാല്‍ മൂല്യമുള്ള ഈത്തപ്പഴം ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ആഗോളതലത്തില്‍ ഈന്തപ്പകളുടെ 27 ശതമാനവും സൗദിയിലാണ്
അതേസമയം ആഗോള തലത്തില്‍ ഒന്നാം സ്ഥാനം നേടിയ സൗദിയെയെ യുഎന്‍ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ അഭിനന്ദിച്ചു. വിഷന്‍ 2030ന്റെ ഭഗമായി ഈന്തപ്പനകളുടെ സംരക്ഷണത്തിലും ഉല്‍പ്പാദനത്തിലും വലിയ ശ്രദ്ധയാണ് സൗദി നല്‍കിവരുന്നത്.