നൂറ് ശതമാനം കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ലക്ഷ്യം കൈവരിച്ച് യുഎഇ. യോഗ്യരായ നൂറ് ശതമാനം ആളുകൾക്കും രണ്ട് ഡോസ് പൂര്‍ത്തിയാക്കിയതോടെ യുഎഇ ചരിത്ര പ്രഖ്യാപനം നടത്തുകയായിരുന്നു. വാക്സനേഷന്‍ പരിധിയിലുളള എല്ലാവര്‍ക്കും രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ നല്‍കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായ നാഴികകല്ലാണ് രാജ്യം പിന്നിട്ടതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.മുൻനിരയിലുള്ളവർ, സന്നദ്ധപ്രവർത്തകർ, വാക്‌സിൻ തരം അനുസരിച്ച് നിർദിഷ്ട പ്രായത്തിലുള്ള കമ്മ്യൂണിറ്റി അംഗങ്ങൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തികൾ എന്നിവർക്ക് വാക്‌സിനേഷൻ നൽകാനും പ്രതിരോധ കുത്തിവയ്പ്പ് നൽകാനും ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്.
ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പ് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമായി. ആരോഗ്യ മന്ത്രാലത്തിന്‍റെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ലഭ്യമായത് അംഗീക്യത വാക്സിനുകൾക്ക് പുറമെ ബൂസ്റ്റര്‍ ഡോസുകളുെട വിതരണവും കാര്യക്ഷമമായി നടന്നു. രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾ വഴിയും പ്രതിരോധ കുത്തിവയ്പ്പ് ഏര്‍പ്പെടുത്തിയിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്ത് നേതൃസ്ഥാനം വഹിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ. രോഗ വ്യാപനവും മരണവും നിയന്ത്രിക്കുന്നതില്‍ ആദ്യം വിജയം കൈവരിച്ചതും യുഎഇയാണ്. ദുബായില്‍ വിജയകരമായി വേൾഡ് എക്പോ സംഘടിപ്പിച്ച് ലോകത്തിന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ യുഎഇ വഹിച്ച പങ്കും വലുതാണ്.