യുഎഇയില്‍ കോവിഡ് കേസുകൾ ഇന്നും 1500 കടന്നു. പുതിയതായി 1,556 കേസുകളാണ് സ്ഥിരീകരിച്ചത്. 1,490 പേര്‍ രോഗമുക്തിയും നേടി. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.
പ്രതിദിന രോഗവ്യാപന നിരക്ക് കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണ്. നിലവില്‍ 16,940 സജീവ കേസുകളാണ് യുഎഇയില്‍ ഉളളത്. ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയത് 930,475 പോസിറ്റീവ് കേസുകളാണ്. 911,226 പേര്‍ ആകെ രോഗമുക്തി നേടിയെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ആകെ 2,309 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
അതേസമയം പ്രതിദിന പരിശോധനകളുടെ എണ്ണവും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് 275,317 സാമ്പിളുകളാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും കൂടുതല്‍ പോസിറ്റീവ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തേക്കമെന്നും ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡിനെ ഫലപ്രദമായി നിയന്ത്രിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ. എന്നാല്‍ ഇളവുകൾ അനുവദിച്ചതോടെ ജാഗ്രതയിലുണ്ടായ കുറവാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് നിഗമനം. ആരോഗ്യ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പാലിക്കുന്നതില്‍ വീഴ്ചവരുത്തരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.