കോവിഡ്, കുരങ്ങുപനി തുടങ്ങി പകര്‍ച്ച വ്യാധികളുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നീക്കവുമായി സൗദി. ഹജ്ജ് സീസണില്‍ ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയും. മ്യഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ച്ച വ്യാധികൾ പടരുന്നത് ഒഴിവാക്കാനും നടപടികൾ.
ഹജ്ജിന് കൂടുതല്‍ തീര്‍ത്ഥാകര്‍ രാജ്യത്ത് എത്തുന്നതോടെ പരിശോധനകൾ ശക്തമാക്കേണ്ടിവരും. മുന്‍കരുതല്‍ എന്ന നിലയാലണ് പകര്‍ച്ചവ്യാധി പരിശോധനകൾ. ഒട്ടകങ്ങളെ പുണ്യഭൂമിയില്‍ പ്രവേശിക്കാത്തിതിനൊപ്പം ജിദ്ദ തുറമുഖം വഴി വരുന്ന ആടുകളെ പരിശോധിക്കാനും തീരുമാനം.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിലാണ് പരിശോധന. മൃഗസുരക്ഷ ഉറപ്പാക്കുന്നതിന് രാപ്പകല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേലനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം ബ്രാഞ്ച് ഡറക്ടര്‍ സഈദ് അൽ ഗാംദി പറഞ്ഞു.