പെരുന്നാൾ അവധികളിൽ ഭേദഗതികൾ വരുത്തി സൗദി മന്ത്രിസഭ. നിലവിൽ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നതെങ്കിൽ സർക്കാർ മേഖലയ്ക്ക് കൂടുതൽ അവധിയാണ് ലഭിക്കുന്നത്.
അതുകൊണ്ട് തന്നെ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകൾക്കും മിനിമം നാലു ദിവസം, പരമാവധി അഞ്ചു ദിനങ്ങൾ അവധി നൽകുന്ന നിലയിൽ നിയമാവലിയിൽ ഭേദഗതി വരുത്തണമെന്ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.
ഗവൺമെന്റ് ഏജൻസികൾ അവരുടെ ഓർഗനൈസേഷന് അനുസൃതമായി വർക്ക് സിസ്റ്റം നടപ്പിലാക്കുകയും ഭരണപരമായ ചട്ടങ്ങൾ ഭേദഗതി വരുത്തുകയും ചെയ്യും.