വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ സൂക്ഷിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പൗരന്മാരും താമസക്കാരും ‘ഇഅ്തമർനാ’ ആപ്ലിക്കേഷനിലൂടെയും https://localhaj.haj.gov.sa എന്ന ലിങ്ക് ഉപയോഗിച്ചുമാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്.
ഒരുപാട് വ്യാജ അക്കൗണ്ടുകളുണ്ട്. ഹജ്ജ് സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെട്ട് ഏതെങ്കിലും ഓഫീസോ കമ്പനിയോ വ്യക്തിയോ ബന്ധപ്പെട്ടാൽ അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടാൽ ഉടൻ വിവരം അറിയിക്കാനും മന്ത്രാലയം നിർദേശം നൽകി. ആഭ്യന്തര തീർഥാടകർക്ക് രജിസ്ട്രേഷനായി ഇലക്ട്രോണിക് പോർട്ടൽ ഉണ്ട്. അംഗീകൃത ആഭ്യന്തര തീർഥാടക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള ഏക ജാലക സംവിധാനമാണിത്.
ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ അടുത്ത ശനിയാഴ്ച വരെയാനുള്ളത്. അതിനുശേഷമാകും സ്‌ക്രീനിങ് ഫലം പ്രഖ്യാപിക്കുക. മന്ത്രാലയത്തിന്റെ നിരീക്ഷണ കമ്മിറ്റി നിയമലംഘനങ്ങളും അനധികൃത പ്രചാരണങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും മുന്നറിയിപ്പ്.
നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷാ അധികൃതരുമായി സഹകരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.