വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിനായി ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കാനൊരുങ്ങി ബഹ്റിൻ. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹ്‌റൈന്‍ കാബിനറ്റാണ് തീരുമാനമെടുത്തത്.പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാനും പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഗോൾഡൻ ലൈസൻസ്.
ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റിയല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ബഹ്റിൻ രേഖപ്പെടുത്തിയിരുന്നു. അതേ വളർച്ചാ നിരക്ക് നിലനിർത്താനും പുതിയ അവസരങ്ങൾ തുറക്കാനും ലക്ഷ്യമിട്ട് സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കാനാണ് ബഹ്റിൻ്റെ തീരുമാനം. ഇതനുസരിച്ചാണ് ഗോൾഡൻ ലൈസൻസ് പദ്ധതി പ്രഖ്യാപിച്ചത്.
ബഹ്‌റൈനില്‍ അഞ്ഞൂറിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയൊ ,പ്രധാന നിക്ഷേപവും തന്ത്രപ്രധാനമായ പദ്ധതികളുമുള്ള കമ്പനികള്‍ രൂപീകരിക്കുകയൊ അല്ലെങ്കില്‍ 50 മില്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയൊ ചെയ്യുന്ന കമ്പനികൾക്കാണാ ഗോൾഡൻ ലൈസൻസ് അനുവദിക്കുക. ഇത്തരം കമ്പനികൾക്ക് പ്രത്യേക ആനൂകൂല്യങ്ങളും അനുവദിക്കും. അടിസ്ഥാന സൗകര്യ സേവനങ്ങള്‍, യൂട്ടിലിറ്റികള്‍ എന്നിവയ്ക്കായി മുന്‍ഗണനാക്രമത്തിലുള്ള ഭൂമി വിഹിതം ഇതിൽ പ്രധാനമാണ്.
ബിസിനസ് ലൈസന്‍സിംഗ്, ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അംഗീകാരം, ബഹ്‌റൈനിലെ ലേബര്‍ ഫണ്ട്, തംകീന്‍, ബഹ്‌റൈന്‍ ഡെവലപ്‌മെൻ്റ് ബാങ്ക് എന്നിവയില്‍ നിന്നുള്ള പിന്തുണ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങളും വിസ ആനുകൂല്യങ്ങളും ഗോള്‍ഡന്‍ ലൈസന്‍സിൻ്റെ ഭാഗമായി ലഭിക്കും.
പ്രാദേശിക ബിസിനസുകാര്‍ക്ക് പ്രോത്സാഹനം ഒരുക്കുന്നതിനും ബിസിനസ് സംരംഭംഗങ്ങളുടെ സുഗമമായ സേവനങ്ങള്‍ക്കും പുതിയ തൊഴിലവസരങ്ങൾക്കുമായാണ് ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നതെന്നാണ് ബഹ്‌റിന്‍റെ പ്രഖ്യാപനം.സമാന പദ്ധതികൾ നേരത്തെ യുഎഇ നടപ്പാക്കിയിരുന്നു. സൌദിയും ഗോൾഡൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെയാണ് ബഹ്റിനും പുതിയ പദ്ധതികൾ ആവിഷ്കരിച്ചത്.