റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപവുമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് രംഗത്ത്. ഇന്ത്യയിലും യുഎഇയിലുമായി താമസകേന്ദ്രങ്ങളും വാണിജ്യമന്ദിരങ്ങളും നിര്‍മ്മിക്കാന്‍ 50,000 ചതുരശ്ര മീറ്റര്‍ ഭൂമി ഏറ്റെടുത്തതായും ബിസിസി ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ അംജത്ത് സിത്താര വ്യക്തമാക്കി.
ദുബായില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിട നിര്‍മ്മാണ മേഖലയില്‍ വിറ്റുവരവ് അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ അബുദാബിയില്‍ പുതിയ ഓഫീസ് തുറന്നതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ദുബായ് ഹിൽസ് ,അൽ ഫുർജാൻ ,ശോഭ ഹാർട് ലാൻഡ് ,പേൾ ജുമൈറ, അജ്‌മാൻ ഹീലിയോ എന്നിവിടങ്ങളിൽ നിർമാണ പദ്ധതികൾ പുരോഗമിക്കുകയാണ്. ചില പ്രൊജക്ടുകൾ 2024 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും കമ്പനിക്ക് നിക്ഷേപവും പ്രവര്‍ത്തനങ്ങളുമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഹോട്ടല്‍ നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലാണ്. 2012 ല്‍ സ്ഥിപിതമായ സ്ഥാപനത്തിന് െഎഎസ്ഒ 9001 സര്‍ട്ടിഫിക്കറ്റും ലഭ്യമായിട്ടുണ്ട്. കമ്പനി സിഇഒ മര്‍ജാന അംജദ്, സെയില്‍സ് മാനേജര്‍ രഞ്ജു, അസി. ജനറല്‍ മാനേജര്‍ അമീര്‍ അയൂഹ്, അഡ്മിന്‍ മാനേജര്‍ ജിനീഷ് ടോം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.