പ്രവാസികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് ബഹ്റൈനിൽ നികുതി ചുമത്തും; നിയമം അം​ഗീകരിച്ച് പാർലമെന്റ്

Date:

Share post:

പ്രവാസികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെൻ്റ് അംഗീകാരം നൽകി. ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ട് ശതമാനമാണ് ലെവി ചുമത്തുക. നിർദേശം അന്തിമ തീരുമാനത്തിനായി സ്‌പീക്കർ അഹമ്മദ് അൽ മുസല്ലം ഉപരിസഭയായ ശൂറ കൗൺസിലിൻ്റെ പരിഗണനക്ക് വിട്ടു.

നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് എം.പിമാരുടെ നിർദേശത്തെ സർക്കാർ എതിർത്തിരുന്നെങ്കിലും ഒടുവിൽ പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധവും അന്യായവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്. കൂടാതെ പണം കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവച്ചിട്ടുണ്ട്. അത് ലംഘിക്കാനാവില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്ന് വ്യക്തമാക്കിയ സർക്കാർ നികുതി ചുമത്താനുള്ള നീക്കം സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക, വാണിജ്യ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...