‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

വേനൽ ചൂട്, തൊഴിൽ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം 

Date:

Share post:

വേ​ന​ല്‍ച്ചൂ​ടിന്റെ ഭാഗമായുള്ള തൊ​ഴി​ല്‍ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യിച്ചു. സൂ​ര്യാ​ഘാ​തം നേ​രി​ട്ട് ശരീരത്തിൽ ഏൽക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ചയ്​ക്ക് 12 മണി മു​ത​ല്‍ നാ​ല് മണിവ​രെ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. പുറമേയുള്ള സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക് 12 മണി മു​ത​ല്‍ നാ​ല് മണി വ​രെ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. കൂടാതെ നി​യ​മ​ ലം​ഘ​ന​ങ്ങ​ൾ ഫ്രീ ​ഹോ​ട്ട്‌​ലൈ​നാ​യ 80001144,17111666 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് ആ​ളു​ക​ൾ​ക്ക് അ​റി​യി​ക്കാ​മെ​ന്ന് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ​റൈ​റ്റ്‌​സ് (എ​ൻ.​ഐ.​എ​ച്ച്.​ആ​ർ) കൂട്ടിച്ചേർത്തു.

അതേസമയം ഇതിനോടകം തന്നെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​​ച്ചെ​ന്നും നി​യ​മ ​ലം​ഘ​ന​മെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന കേ​സു​ക​ൾ ന​ട​പ​ടി​ക്കാ​യി റ​ഫ​ർ ചെ​യ്യു​​മെ​ന്നും എ​ൻ.​ഐ.​എ​ച്ച്.​ആ​ർ അ​റി​യി​ച്ചു. എന്നാൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​നി​യ​മം ബാ​ധ​ക​മ​ല്ല. പ​രി​ശോ​ധ​ന​യ്ക്കാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യംഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഒ​രു തൊ​ഴി​ലാ​ളി​ക്ക് 500 ദീ​നാ​ര്‍ മു​ത​ല്‍ 1000 ദീ​നാ​ർ വ​രെയായിരിക്കും പി​ഴ ചു​മ​ത്തുക. അതേസമയം നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യതിന് ശേ​ഷം സൂ​ര്യാ ഘാ​തം മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഏ​റെ കു​റ​ഞ്ഞിട്ടുണ്ട്. 2013ലാ​ണ് ഈ ​ഉ​ത്ത​ര​വ് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ​ത്.

ബ​ഹ്‌​റൈ​ൻ ഫ്രീ ​ലേ​ബ​ർ യൂ​ണിയ​ൻ ഫെ​ഡ​റേ​ഷ​നും (അ​ൽ ഹു​ർ) ഇത് സംബന്ധിച്ച് ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ ക​മ്പ​നി​ക​ളും വ​ർ​ക്ക്‌​സൈ​റ്റു​ക​ളും സ​ന്ദ​ർ​ശി​ച്ച് തൊ​ഴി​ലു​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ശരിയായ രീതിയിൽ ബോ​ധ​വ​ത്ക​രി​ക്കും. ആ​രോ​ഗ്യ-​സു​ര​ക്ഷാ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്‌ ആവശ്യമായ അ​വ​ബോ​ധ​മി​ല്ലാ​ത്ത​ത് വെ​ല്ലു​വി​ളി​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​പ്പി​വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​വും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മുണ്ട്. കൂടാതെ ബീ​റ്റ് ദി ​ഹീ​റ്റ് 2023 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടും ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​വ​ർ​ത്ത​ക​രും സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...