ബഹ്‌റൈനിൽ മലയാളിയായ കടയുടമയ്ക്ക് യുവാവിന്റെ മർദനമേറ്റ് ദാരുണാന്ത്യം

Date:

Share post:

ബഹ്‌റൈനിൽ മലയാളിയായ കടയുടമ യുവാവിന്റെ മർദനമേറ്റ് മരിച്ചു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനാണ് യുവാവ് കടയുടമയെ മർദിച്ചത്. ബഹ്‌റൈൻ റിഫ യിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിവരുന്ന കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീർ (60) ആണ് ഇന്നു പുലർച്ചെ ബിഡിഎഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഇരുപത്തിയഞ്ച് വർഷത്തോളമായി കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു ബഷീർ. കടയിൽ നാല് ദിവസങ്ങൾക്ക് മുമ്പ് സാധനം വാങ്ങാൻ വന്ന ഒരു യുവാവ് പണം നൽകാതെ പോകാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീറിന് മർദനമേൽക്കുകയായിരുന്നു. തുടർന്ന് ബോധരഹിതനായി നിലത്ത് വീണ ഇദ്ദേഹത്തെ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

നാലു ദിവസത്തോളമായി വെന്റിലേറ്ററിലായിരുന്ന ബഷീർ രാവിലെയാണ് മരിച്ചത്. ഇന്ത്യൻ എംബസി അധികൃതരും കെഎംസിസിയും ചേർന്ന് നടത്തിയ ഇടപ്പെടലുകളെ തുടർന്ന് ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കെഎംസിസി ലീഗൽ സെല്ലും, മയ്യത്ത് പരിപാലന വിങ്ങും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കെഎംസിസി ഭാരവാഹികൾ അറിയിച്ചു. കെഎംസിസി അംഗമായ ബഷീറിന്റെ വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, റിഫ ഏരിയ കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഹയറുന്നീസയാണ് ബഷീറിന്റെ ഭാര്യ. ഫബിയാസ്, നിഹാൽ, നെഹലു എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...