ബഹ്റൈനിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, എംബസി ആവശ്യങ്ങൾക്കായി ഇനി മുതൽ EoIBh CONNECT ആപ്പ് മുഖേന ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസിയുടെ ആപ്ലിക്കേഷൻ ആയ EoIBh CONNECTപ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാനാവും. ഇ-മൈഗ്രേറ്റ്, വെൽഫയർ ഇഷ്യൂസ്, മിസലേനിയസ് സർട്ടിഫിക്കറ്റ്സ്, അറ്റസ്റ്റേഷൻ സർട്ടിഫിക്കറ്റ്, ബർത്ത്/ ഡെത്ത് സർട്ടിഫിക്കറ്റ്, കോൺസുലാർ ഓഫീസറെ കാണാനുള്ള അപ്പോയിൻമെന്റുകൾ, സറണ്ടർ സർട്ടിഫിക്കറ്റ് ആൻഡ് ഒ.സി.ഐ കാർഡ് എന്നീ സർവിസുകൾ എംബസിയാണ് നൽകുന്നത്.
എല്ലാവിധ പാസ്പോർട്ട് സേവനങ്ങൾ, വിസ സർവിസുകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, എന്നിവയ്ക്ക് ആപ്പിലൂടെ പാസ്പോർട്ട് സർവിസ് സെൻറർ തിരഞ്ഞെടുക്കണം. നമുക്ക് സൗകര്യപ്രദമായ തീയതിയും സമയവും തിരഞ്ഞെടുക്കാം. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത് വഴി സമയം ലാഭിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതേസമയം ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് സേവനം ലഭ്യമാകണമെങ്കിൽ രണ്ട് അപ്പോയിൻമെന്റ് എടുക്കണം. ആപ്പിലൂടെ ആണ് അപ്പോയ്മെന്റുകൾ എന്നതിനാൽ എംബസിക്ക് മേൽനോട്ടം വഹിക്കാനും സാധിക്കും.
Play store Link : https://play.google.com/store/apps/details?id=com.immneos.activity&pcampaignid=web_share
Apple Link: https://apps.apple.com/bh/app/eoibh-connect/id1617511490