‘സീ ടാക്സി’, സർവീസ് വ്യാപിപ്പിക്കാൻ ഒരുങ്ങി ബഹ്‌റൈൻ 

Date:

Share post:

വി​നോ​സ​ഞ്ചാ​ര​ കേ​ന്ദ്ര​ങ്ങ​ളെ​യും പ്ര​മു​ഖ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സീ ​ടാ​ക്സി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ൻ ഒരുങ്ങി ബഹ്‌റൈൻ ടൂ​റി​സം മ​ന്ത്രാ​ല​യം. ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം, ബ​ഹ്‌​റൈ​ൻ ബേ, ​ദി ​അ​വ​ന്യൂ​സ് ബ​ഹ്‌​റൈ​ൻ,അ​ൽ ഫാ​ത്തി കോ​ർ​ണി​ഷ് തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​മാ​യി സാ​ദ വെ​സ്റ്റ് സൈ​റ്റി​നെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ പ​ദ്ധ​തി. ഇ​തി​െൻറ ആ​ദ്യ​ഘ​ട്ടം ഈ ​വ​ർ​ഷം അ​വ​സാ​നം ആ​രം​ഭി​ക്കും. മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ നി​ര​വ​ധി സൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​ത്തു​ട​നീ​ളം 13 സ്ഥ​ല​ങ്ങ​ൾ അ​ധി​കൃ​ത​ർ സീ ​ടാ​ക്സി സ​ർ​വി​സി​നാ​യി ക​ണ്ടെ​ത്തി. വാ​ട്ട​ർ ടാ​ക്‌​സി സ​ർ​വി​സി​ന് 10 ക​മ്പ​നി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ദ ​അ​വ​ന്യൂ​സ് മാ​ളി​നും ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ ബേ​ക്കും ഇ​ട​യി​ലാ​ണ് ആ​ദ്യ​മാ​യി വാ​ട്ട​ർ ടാ​ക്‌​സി സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. അം​വാ​ജ് ദ്വീ​പു​ക​ളി​ലും അ​ൽ ദാ​ർ ദ്വീ​പു​ക​ളി​ലും ര​ണ്ട് വീ​ത​വും സി​ത്ര കോ​സ്റ്റി​ലെ റീ​ഫ് ഐ​ല​ൻ​റ്, ബു ​മ​ഹ​ർ ഫോ​ർ​ട്ട്, അ​ൽ മ​റാ​സി, ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ പാ​ർ​ക്ക്, ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം, അ​രാ​ദ് ഫോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്ന് വീ​ത​വും വാ​ട്ട​ർ ടാ​ക്സി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നമായിട്ടുണ്ട്. ഇതുവഴി ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​ഹാ​യ​ക​ര​മാ​വും. ക​ട​ൽ ടാ​ക്‌​സി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ അ​നു​കൂ​ല നി​ല​പാ​ട് പാ​ർ​ല​മെൻറും സ്വീ​ക​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു....

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ്...

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...