ന്യൂ​ന​മ​ർ​ദം, ബഹ്‌റൈനിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ കനത്ത മഴയ്ക്ക് സാധ്യത 

Date:

Share post:

ബഹ്‌റൈനിൽ ന്യൂ​ന​മ​ർ​ദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇത് മൂ​ലം ഈ ​മാ​സം 30 മു​ത​ൽ മേ​യ് നാ​ലു വ​രെ മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മുന്നറിയിപ്പ് നൽകി. അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ കു​റ​ച്ച് ദി​വ​സം നീ​ണ്ടു​നി​ൽക്കാനും സാധ്യതയുണ്ട്.

അതേസമയം, പൊ​തു​ജ​ന​ങ്ങ​ൾ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. അടുത്തിടെ ക​ന​ത്ത മ​ഴ​യ്ക്കും അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും ബ​ഹ്‌​റൈ​ൻ സാക്ഷ്യം വഹിച്ചിരുന്നു. 100 മി​ല്ലീ മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യി​രു​ന്നു മ​ഴ ലഭിച്ചത്. വെ​ള്ള​ക്കെ​ട്ടു​മൂ​ലം വലിയ രീതിയിൽ നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി. വീണ്ടും കനത്ത മഴ എത്തുമെന്ന മുന്നറിയിപ്പ് നൽകി ജാഗ്രത പുലർത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹ്‌റൈനിലെ കാലാവസ്ഥ വിഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ

മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ​ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള...

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...