കഴിഞ്ഞ വര്‍ഷം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും 47,023 പരിശോധനകള്‍ നടത്തിയതായി ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) അറിയിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ 72.17 ശതമാനം അധികം പരിശോധനകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയിട്ടുണ്ട്. നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ തുടര്‍ നിയമ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ 94.7 ശതമാനവും തൊഴില്‍, വിസ നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്ന് കണ്ടെത്തി. നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിന്‍റെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
202.8ശതമാനം വര്‍ധനവാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതെന്ന് എല്‍എംആര്‍എ ചീഫ് എക്സിക്യൂട്ടീവ് നിബ്റാസ് താലിബ് അറിയിച്ചു.