ബഹറിനിലെ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം ഉടൻ പൂർത്തിയാകുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും ബഹറിൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ അറിയിച്ചു.
29 കിലോമീറ്ററിലായി 20 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ആദ്യ ഘട്ടത്തിൽ കിംഗ് ഹമദ് ഇന്റർനാഷണൽ പാസെഞ്ചർ സ്റ്റേഷനുമായാണ് ബന്ധിപ്പിക്കുക. മുഹറഖ്, കിംഗ് ഫൈസൽ സ്ട്രീറ്റ്, ജുഫൈർ, സീഫ്, സൽമാനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 109 കിലോമീറ്റർ നീളത്തിലുള്ള റെയിൽ പാതകൾ ഉൾക്കൊള്ളുന്നതാണ് ഈ മെട്രോ പദ്ധതി.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിർമ്മാണ ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് നൽകിയിരിക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്, സീഫ് മാൾ എന്നിവയെ ബന്ധിപ്പിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുക.