ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട അസനി ചുഴലിക്കാറ്റ് ബുധനാഴ്ച വൈകിട്ടോടെ ആന്ധ്രാ തീരം തൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്ര മച്ചിലിപട്ടണത്തിന് സമീപമാണ് ചുഴലിക്കാറ്റ് കരതൊടുക.
ആന്ധ്ര തീരത്തുളള എല്ലാ ജില്ലകളിലും ഇതിനകം മുന്നറിയിപ്പ് നല്‍കി. തീരം കടന്ന ശേഷം കാറ്റിന്‍റെ ദിശമാറാനും ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ബാധിക്കാനിടയുളള പ്രദേശങ്ങളില്‍ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിരവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തനവും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയും ജാഗ്രതയിലാണ്. ആന്ധ്രയ്ക്കുപുറമെ തെലങ്കാന, ഒഡീഷ , ജാര്‍ഖണ്ഡ്, പശ്ചിമബംഗാൾ തീരങ്ങളിലും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. കേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് െഎഎംഡി അറിയിച്ചു.
അതേ സമയം ഇന്ത്യയിലുളള യുഎഇ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ എംബസിയും രംഗത്തെത്തി. ഇന്ത്യന്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങൾ പാലിക്കണമെന്ന് യുഎഇ പൗരന്‍മാരോട് എംബസി ആവശ്യപ്പെട്ടു. മെയ് 13 വരെ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. അടിയന്തിര സാഹചര്യമുണ്ടായാല്‍ എംബസിയെ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.
തെക്കുകിഴക്കന്‍ ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് അസിനി ചുഴലിക്കാറ്റായി മാറിയത്. ഇക്കുറി ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് അസനി എന്ന പേര് നല്‍കിയത്. ക്രോധം എന്നാണ് അസനി എന്ന സിംഹള വാക്കിന്‍റെ അര്‍ത്ഥം.