ആരോ​ഗ്യത്തിന് ഹാനികരം; അബുദാബിയിൽ അരളി ചെടികൾ നിരോധിച്ചു

Date:

Share post:

അബുദാബിയിൽ അരളി ചെടികൾ നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അരളി ചെടി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

അരളി ചെടികളുടെ ഉല്പാദനം, കൃഷി ചെയ്യൽ, വിൽപ്പന തുടങ്ങിയവയെല്ലാം അബുദാബിയിൽ നിരോധിച്ചു. അരളി ചെടിയുടെ പൂവ്, ഇല, തണ്ട് ഉൾപ്പെടെയുള്ളവ വിഷബാധയ്ക്ക് കാരണമാകുമെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. അതിനാൽ മനുഷ്യരുടെയും വളർത്തു മൃ​ഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.

അരളിയിലെ വിഷം ഹൃദയാഘാതത്തിനും കരൾ, ശ്വാസകോശം തുടങ്ങിയവയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും. അതോടൊപ്പം രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനും ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാക്കുന്നതിനും കാരണമാകുമെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...