അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അപൂർവ്വ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം സംഘടിപ്പിക്കും. സെപ്റ്റംബർ 6 മുതൽ 10 വരെ അജ്മാനിലെ ചൈനീസ് മാർക്കറ്റിലാണ് പ്രദർശനം നടത്തപ്പെടുക. അജ്മാന്റെ ചരിത്രം വ്യക്തമാക്കുന്ന സ്റ്റാമ്പുകളുടെയും കറൻസികളുടെയും ലേലവും ശിൽപശാലയും പ്രഭാഷണങ്ങളും ഇതോടൊപ്പമുണ്ടാകും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രദർശകർ എക്സിബിഷനിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നാണയ – സ്റ്റാമ്പ് ശേഖരം വിനോദമാക്കിയവർക്കും സന്ദർശകർക്കും അപൂർവശേഖരങ്ങൾ കാണാനും അജ്മാന്റെയും യുഎഇയുടെയും ചരിത്രം മനസിലാക്കാനുമുള്ള മികച്ച അവസരമാണിതെന്ന് ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാഷിമി പറഞ്ഞു.