അജ്മാന്‍ എമിറേറ്റില്‍ ഗുരതര വാഹനാപകടങ്ങൾ കുറഞ്ഞെന്ന് കണക്കുകൾ. ഈ വര്‍ഷം ആദ്യപാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 24 ഗുരതര അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് . അതേസമയം 8457 ചെറിയ അപകടങ്ങളുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ക്കാണ് പരുക്കേറ്റത്. അതേസമയം കഴിഞ്ഞ വര്‍ഷം 36 ഗുരുതര അപകടങ്ങളുണ്ടായി. നാല് അപകട മരണങ്ങളും സംഭവച്ചു. 7403 ചെറിയ അപകടങ്ങളുമുണ്ടായി. പരുക്കറ്റവരുടെ എണ്ണവും കഴിഞ്ഞവര്‍ഷം കൂടുതലാണ്. 47 പേര്‍ക്കാണ് പരുക്കേറ്റത്.
റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടങ്ങൾ 41 ശതമാനം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇക്കൊല്ലം ആദ്യപാദം 13 അപകടങ്ങൾ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 22 അപകടങ്ങളുണ്ടായി.
നിയമലംഘനങ്ങളിലും കുറവുണ്ടായതായി അജ്മാന്‍ പൊലീസ് കമാന്‍റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുെഎമി പറഞ്ഞു. 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.