100 എയർബസ് വിമാനങ്ങൾക്കായി ഓർഡർ നൽകി ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. ഇതിൽ A321 നിയോ പോലുള്ള 10 വൈഡ്ബോഡി എ350 വിമാനങ്ങളും 90 നാരോബോഡി A320 ഫാമിലി എയർക്രാഫ്റ്റുകളുമാണ് ഉൾപ്പെടുന്നത്.
2023-ൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും ഓർഡർ ചെയ്ത 470 വിമാനങ്ങൾക്ക് പുറമേയാണ് ഈ പുതിയ ഓർഡർ. ഇതോടെ ഈ വർഷം എയർ ഇന്ത്യയുടെ മൊത്തം എയർബസുകളുടെ എണ്ണം 350 ആയി ഉയർന്നു. 40 A350-കളും 210 A320 ഫാമിലി യൂണിറ്റുകളും ആണ് ഇപ്പോൾ എയർ ഇന്ത്യയ്ക്കുള്ളത്.
ആറ് എ350 വിമാനങ്ങൾ ഇതിനോകം ഡെലിവറി ചെയ്തിട്ടുണ്ട്. മുൻ ഓർഡറിൽ നിന്ന് 185 ബോയിംഗ് വിമാനങ്ങളുടെ ഡെലിവറിക്കായി എയർലൈൻ കാത്തിരിക്കുകയാണ്.