വിമാനം വൈകിയതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ. നെടുമ്പാശേരിയിൽ നിന്ന് ബഹ്റൈനിലേയ്ക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് യന്ത്രത്തകരാറിനേത്തുടർന്ന് യാത്ര പുറപ്പെടാൻ വൈകിയത്.
ഇന്നലെ രാവിലെ 9.30നായിരുന്നു നെടുമ്പാശേരിയിൽ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വളരെ വൈകിയും വിമാനം പുറപ്പെടാതിരുന്നതോടെയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. പിന്നീട് വൈകിട്ട് 7 മണിയോടെ പകരം ക്രമീകരണമേർപ്പെടുത്തി യാത്രക്കാരെ ബഹ്റൈനിലേക്ക് അയക്കുകയായിരുന്നു.