പ്രവാസികൾക്ക് ആശ്വാസം; കേരളത്തില്‍ നിന്ന് ​ഗൾഫിലേയ്ക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ

Date:

Share post:

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിൽ നിന്ന് ​ഗൾഫിലേയ്ക്ക് അധിക വിമാന സർവീസുകളാണ് എയർലൈൻ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മർ ഷെഡ്യൂളിൻ്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ ആഭ്യന്തര-വിദേശ സർവീസുകൾ നടത്തുക.

ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വർധിപ്പിക്കുക. കൊച്ചി വിമാനത്താവളത്തിൽ നിന്ന് എല്ലാ ആഴ്ചയുമുള്ള സർവീസുകളുടെ എണ്ണം 93-ൽ നിന്ന് 104 ആയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സർവീസിന് പുറമെ ദമ്മാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും അധിക സർവീസുകൾ ആരംഭിക്കും.

കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ നടത്തുന്ന സർവീസുകളുടെ എണ്ണം 77ൽ നിന്ന് 87 ആക്കി ഉയർത്തിയിട്ടുണ്ട്. റാസൽ ഖൈമ, ദമ്മാം എന്നീ അധിക സർവീസുകൾക്ക് പുറമെ പുതുതായി ആരംഭിച്ച ബംഗളൂരു സർവീസും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതോടെ ​ഗൾഫിലേയ്ക്കുള്ള പ്രവാസികളുടെ യാത്രാദുരിതം ഒരു പരിധിവരെ കുറയുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...