എയർ അറേബ്യയുടെ സുഹാർ – ഷാർജ സർവീസ് ജനുവരി 29-ന് ആരംഭിക്കും

Date:

Share post:

ഒമാനിലെ സുഹാറിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ. സുഹാർ – ഷാർജ സർവീസുകളാണ് ജനുവരി 29 മുതൽ ആരംഭിക്കുന്നത്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി ആഴ്ച‌യിൽ മൂന്ന് സർവീസുകളാണ് എയർ അറേബ്യ നടത്തുക.

ഷാർജയിൽ നിന്ന് രാവിലെ 8.40-ന് പുറപ്പെടുന്ന വിമാനം 9.20-ന് സുഹാറിൽ എത്തും. ഇവിടെ നിന്നും രാവിലെ 10 മണിക്ക് പുറപ്പെട്ട് ഷാർജയിൽ 10.40-ന് എത്തുന്ന രീതിയിലാണ് വിമാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇവിടേയ്ക്ക് എയർ അറേബ്യ ഇതുവരെ വെബ്സൈറ്റ് ബുക്കിങ്ങ് സൗകര്യം ആരംഭിച്ചിട്ടില്ല. അധികംവൈകാതെ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

സുഹാർ – ഷാർജ സർവീസ് എയർ അറേബ്യ പുനരാരംഭിക്കുന്നത് ബാത്തിന മേഖലയിലെ മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമാകും. സുഹാറിലിൽ നിന്ന് എയർ അറേബ്യയിൽ യാത്ര പുറപ്പെടുന്നവർക്ക് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യൻ സെക്ടറുകൾ ഉൾപ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഷാർജ വഴിയാത്ര ചെയ്യാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...