മക്ക-മദീന ​ന​ഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി; ഗുണനിലവാരമില്ലെങ്കിൽ പിഴ ഉറപ്പ്

Date:

Share post:

ഹജ്ജിന് മുന്നോടിയായി മക്ക, മദീന നഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി അധികൃതർ. ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാ​ഗമായാണ് പരിശോധന ശക്തമാക്കിയത്. ഹോട്ടലുകൾ, സർവീസ്‌ഡ് അപ്പാർട്ട്മെൻ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ 4,700 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

ഹോട്ടലുകളുടെ ​ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ടൂറിസം മന്ത്രി ബിൻ അഖീൽ അൽ ഖത്തീബിൻ്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിവരുന്നത്. സ്ഥാപങ്ങളുടെ ഗുണനിലവാരം, ശുചിത്വം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ആവശ്യമായ അനുമതികൾ ഇല്ലാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.

സേവനങ്ങളെക്കുറിച്ച് തീർത്ഥാടകർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുമായി 930 എന്ന നമ്പറിലും മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ചാനലുകൾ വഴിയും ബന്ധപ്പെടാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...