തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികൾ ആവിഷ്കരിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എമിറേറ്റിലെ തൊഴിലാളികളുടെ ജീവിത നിലവാരവും തൊഴില്‍ സ്ഥിരതയും ഉയര്‍ത്തുന്നതാണ് പദ്ധതി. ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റിയും പുനസംഘടിപ്പിക്കും.
തൊഴിലുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കുക, ജീവനക്കാരും തൊഴിലുടമയും തമ്മിലുളള ബന്ധം ശക്തമാക്കുക, തൊഴില്ഡ നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ തുടങ്ങിയവ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി എസ്.എൽ.എസ്.ഡി.എ പ്രസിഡന്‍റിനെ നിയമിക്കും. പൊതുനയം ആവിഷ്കരിക്കാനും ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ കരട് നിയമങ്ങൾ നിര്‍ദ്ദേശിക്കാനും പ്രസിഡന്‍റിന് അനുമതി നല്‍കും.
വരുമാനം, തൊഴില്‍ സമയം, തൊഴില്‍ അന്തരീക്ഷം എന്നിവയും പ്രത്യേകം പരിഗണിക്കും.താഴ്ന്ന വരുമാനമുളള തൊഴിലാളികളെ കൂടി സംരക്ഷിക്കുന്നതാണ് പുതിയ നയം. മെച്ചപ്പെട്ട താമസ ഇടങ്ങളും തൊഴിലാളികൾക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.