യുവതിയെ ഇടിച്ചിട്ട ശേഷം രക്ഷപ്പെട്ട ഡ്രൈവറെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്. കിംഗ് ഫൈസൽ സ്ട്രീറ്റിലായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെട്ടപ്രതിയെ ഷാർജ പൊലീസ് ട്രാക്കിംഗ് സംവിധാനങ്ങളും സ്മാർട്ട് ക്യാമറകളും ഉപയോഗിച്ചാണ് കണ്ടെത്തിയത്. അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വാഹനാപകടത്തെത്തുടർന്ന് വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ ഡ്രൈവർക്ക് തടവോ അല്ലെങ്കിൽ 20,000 ദിർഹം പിഴയോ ചുമത്തുമെന്ന് കഴിഞ്ഞ വർഷം യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അപകടമുണ്ടാക്കുന്ന ഡ്രൈവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കണമെന്നും അപകടം നടന്നശേഷം അധികൃതർ എത്തുന്നതിന് മുമ്പ് രക്ഷപെടുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ഷാർജ പൊലീസ് പറഞ്ഞു.