സിവിൽ തർക്കം ഇനി ചർച്ചയിലൂടെ തീർപ്പാക്കാം; ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് അബുദാബി

Date:

Share post:

അബുദാബിയിൽ സിവിൽ തർക്കം ചർച്ചയിലൂടെ തീർപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. വാണിജ്യ, സ്വത്ത്, സിവിൽ തർക്കങ്ങൾ കോടതിയിലേയ്ക്ക് എത്താതെ ചർച്ചയിലൂടെ തീർപ്പാക്കാൻ ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോമാണ് ആരംഭിച്ചത്. ഒരു മധ്യസ്ഥന്റെ നേതൃത്വത്തിൽ ചർച്ചയിലൂടെ കേസുകൾ പരിഹരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോമിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് ആശയവിനിമയം നടത്താൻ സാധിക്കുക. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്‌മെന്റിന്റെ വെബ്സൈറ്റിലൂടെയാണ് പ്ലാറ്റ്ഫോമിൽ പ്രവേശിക്കേണ്ടത്. ഇതിൽ തർക്കങ്ങളും പരാതികളും റജിസ്‌റ്റർ ചെയ്യാൻ മീഡിയേഷൻ പ്ലാറ്റ്ഫോമിൽ ഉപഭോക്താവ് വെർച്വൽ നെഗോഷ്യേഷൻ സ്പെയ്‌സ് ഉണ്ടാക്കണം. തുടർന്ന് തർക്ക ഫയൽ അപ്ഡേറ്റ് ചെയ്‌താൽ മൊബൈൽ നമ്പറിൽ ചർച്ചയ്ക്കുള്ള തീയതി അറിയിക്കും.

ഓൺലൈൻ ചർച്ചയ്ക്കുള്ള ലിങ്ക് ഇമെയിൽ വഴിയാണ് ലഭിക്കുക. ആ ദിവസം ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പ്രവേശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഇരു കക്ഷികളുമായുള്ള ചർച്ച ആരംഭിക്കും. ഒത്തുതീർപ്പിലെത്തിയാൽ ബന്ധപ്പെട്ട ജഡ്‌ജി രേഖകളും തീരുമാനവും പരിശോധിച്ച് അംഗീകാരം നൽകുകയും ചെയ്യും. ഏതെങ്കിലും സാഹചര്യത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറും.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....