തണലൊരുക്കാന്‍ ഗാഫ് വൃക്ഷങ്ങൾ; മരുഭൂമിയെ പച്ചപ്പണിയിച്ച് അബുദാബി നഗരസഭ

Date:

Share post:

ദേശീയ വ്യക്ഷമായ ഗാഫ് കൂടുതല്‍ ഇടങ്ങളില്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി അബുദാബി. മരുഭൂമിയെ പച്ചപ്പണിയിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അബുദാബി നഗരസഭയുടെ നീക്കം. പദ്ധതിയുടെ ഭാഗമായി ഇതിനകം 700 ഗാഫ് മരങ്ങൾ നട്ടുപിടിപ്പെന്നും നഗരസഭ വ്യക്തമാക്കി. ദുബായ്–അബുദാബി അതിർത്തിയായ ഗന്തൂത്തിലും പരിസരങ്ങളിലുമായായിരുന്നും മരം നടീല്‍ യജ്ഞം.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായുളള പ്രധാന ഇടപെടലുകളില്‍ ഒന്നാണ് വ്യക്ഷത്തൈ നടീലും സംരക്ഷണവും. കൊടും ചൂടിനെ അതിജീവിക്കുന്നതിനും ജീവജാലങ്ങളുടെ ആവസവ്യവസ്ഥ നിലനിര്‍ത്തുന്നതിനും ഫലപ്രദമായ ഇടപെടല്‍ കൂടിയാണെന്നും അതോറിറ്റി അറിയിച്ചു.

എമിറേറ്റിലെ പരിസ്ഥിതി പ്രവര്‍ത്തക സംഘവുമായി സഹകരിച്ചാണ് പദ്ധതി  നടപ്പാക്കുന്നത്. ദുബായ് – അബുദാബി അതിര്‍ത്തിയില്‍ നടന്ന വ്യക്ഷത്തൈ നടീടില്‍ വിദ്യാര്‍ത്ഥികളും വനിതകളും നഗരസഭാ ഉദ്യാഗസ്ഥരും പങ്കെടുത്തു. പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുമാണ് നഗരസഭാ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അർധരാത്രിക്ക് ശേഷം യാത്ര സൗജന്യം; അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക് നിരക്കിൽ മാറ്റം

ടാക്സ് നിരക്കിൽ മാറ്റം വരുത്താനൊരുങ്ങി ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി. 2025 ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ടാക്സ്...

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...