അബുദാബി യാസ് ഐലൻഡിലെ ഒരു പ്രധാന നിർമ്മാണ പദ്ധതി താൽക്കാലികമായി തടഞ്ഞ് അധികൃതർ. പരിസ്ഥിതി മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളേത്തുടർന്നാണ് പദ്ധതി താൽക്കാലികമായി നിർത്തിവെപ്പിച്ചതെന്നാണ് പരിസ്ഥിതി ഏജൻസി അറിയിച്ചത്.
ജലമലിനീകരണം വർധിക്കുകയും വെള്ളത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടാകുകയും ചെയ്തതിനേത്തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് നടപടി. കർശനമായ പാരിസ്ഥിതിക വ്യവസ്ഥകൾ പാലിക്കുന്നതുവരെ നിർമ്മാണ നടപടികൾ നിർത്തിവെക്കാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഏത് സ്ഥാപനവും അടച്ചുപൂട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.