വ്യാജ വെബ്‌സൈറ്റ് ലിങ്കുകളേക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളും വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളും പൊതുജനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് അബുദാബി പോലീസ് അറിയിച്ചു.
ഫോൺ വഴിയോ ഇ-മെയിലിലൂടെയോ സർക്കാർ ഏജൻസികൾക്ക് സമാനമായ ആനുകൂല്യങ്ങളുള്ള വ്യാജ സേവനങ്ങളും വാർത്തകളും ലഭ്യമാക്കിയാണ് തട്ടിപ്പുകൾ നടത്തുന്നത്. കോളുകളോ മെസേജുകളോ വഴി വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകൾ നല്കുകയും അവയിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടിയ ശേഷം, അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്ന സംഘത്തിനെതിരെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എടിഎം പിൻ, കാർഡ് വെരിഫിക്കേഷൻ കോഡ് (സിവിവി) അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവയുൾപ്പെടെ തങ്ങളുടെ രഹസ്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്നും സംശയാസ്പദമായ കോളുകൾ വരികയോ അല്ലെങ്കിൽ വഞ്ചന നടക്കുകയോ ചെയ്താൽ ഉടൻ പോലീസ് സ്റ്റേഷനിലോ അമൻ സെക്യൂരിറ്റി സർവീസ് നമ്പറായ 8002626-ലോ ബന്ധപ്പെടണമെന്നും അബുദാബി പോലീസ് അറിയിച്ചു.