ആരോഗ്യമേഖലയിൽ 2025-ഓടെ 5000 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി അബുദാബി

Date:

Share post:

ആരോഗ്യമേഖലയിൽ 2025 ഓടെ 5000 സ്വദേശികൾക്ക് ജോലി നൽകണമെന്ന നിർദേശവുമായി അബുദാബി. ആരോഗ്യരംഗത്ത് കൂടുതൽ സ്വദേശികളെ നിയമിച്ച് സേവനം മെച്ചപ്പെടുത്തി അബുദാബിയെ ആഗോള ആരോഗ്യസംരക്ഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാ​ഗമായാണ് നടപടി.
ആശുപത്രികൾ മുതൽ ക്ലിനിക്കുകൾ വരെയുള്ള എല്ലാ മേഖലകളെയും സ്വദേശിവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തും.

ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽസ്, അഡ്മിനിസ്ട്രേഷൻ, ഐടി, അക്കൗണ്ടിങ്, ഫിനാൻസ്, ലീഗൽ സെക്ടർ, എച്ച്ആർ വിഭാഗങ്ങളിലാണ് 5000 സ്വദേശികളെ നിയമിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതോടെ ഈ രം​ഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ജോലി നഷ്ടമാകാൻ സാധ്യതയുണ്ട്.

സ്വകാര്യമേഖലയിൽ വർഷത്തിൽ 2 ശതമാനം സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന് പുറമേയാണ് ആരോഗ്യമേഖലയിലെ ഈ സ്വദേശിവൽക്കരണം. 2026ഓടെ ആരോഗ്യസ്ഥാപനങ്ങളിൽ 10% സ്വദേശിവൽക്കരണം നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...