യുഎഇയിലെ നിയമങ്ങളും ഫെഡറൽ ഉത്തരവുകളും രേഖപ്പെടുത്താൻ പുതിയ പ്ലാറ്റ്ഫോം വരുന്നു

Date:

Share post:

രാജ്യത്തെ നിയമങ്ങളും ഫെഡറൽ ഉത്തരവുകളും രേഖപ്പെടുത്താൻ പുതിയ പ്ലാറ്റ്ഫോം ആരംഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലെ നിയമങ്ങൾ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മന്ത്രിമാരുടെ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.

1971-ൽ രാജ്യം രൂപീകൃതമായത് മുതലുള്ള എല്ലാ നിയമങ്ങളും ഫെഡറൽ ഉത്തരവുകളും നിയന്ത്രണങ്ങളും എക്സിക്യൂട്ടീവ് തീരുമാനങ്ങളും പുതിയ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തും. നിക്ഷേപകർ, പൗരന്മാർ, പ്രവാസികൾ എന്നിവയുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തങ്ങളുടെ നിയമങ്ങളുടെ സ്വാധീനം യുഎഇ വിലയിരുത്തും. നിയമങ്ങൾ എല്ലാവർക്കും തുല്യമായി ബാധകമാക്കുകയും ആവശ്യമെങ്കിൽ അവ അവലോകനം ചെയ്യുകയും ചെയ്യും.

​ഗവൺമെന്റിന്റെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. അറബിയിലും ഇംഗ്ലീഷിലും പൊതുജനങ്ങൾക്ക് പുതിയ പ്ലാറ്റ്ഫോം സൗജന്യമായി ലഭ്യമാക്കും. രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളെക്കുറിച്ച് വിദഗ്ദർക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും നിയമ നിർമ്മാണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാനുമുള്ള സൗകര്യം ഒരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇ ഒരു ആ​ഗോള രാജ്യമാണ്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യങ്ങൾ പ്ലാറ്റ്ഫോമിൽ നടപ്പിലാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...