അബുദാബിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഡിക്കൽ സിറ്റി സ്ഥാപിക്കും; പദ്ധതിക്ക് അം​ഗീകാരം

Date:

Share post:

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി അബുദാബിയിൽ പ്രത്യേക മെഡിക്കൽ സിറ്റി സ്ഥാപിക്കും. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. അബുദാബി ആരോഗ്യവകുപ്പ്, പ്യുവർ ഹെൽത്ത് എന്നിവ സംയുക്തമായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

2027-ലാണ് മെഡിക്കൽ സിറ്റി പ്രവർത്തനം ആരംഭിക്കുക. 200-ലധികം ഡോക്‌ടർമാർ ഇവിടെ കുട്ടികൾക്കായി സേവനം നൽകും. ഓങ്കോളജി, ഒഫ്താൽമോളജി, ന്യൂറോ സർജറി, കരൾ, വൃക്ക, കുടൽ മാറ്റിവയ്ക്കൽ, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയാക് മെഡിസിൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കുട്ടികളുടെ ആരോ​ഗ്യ സംരക്ഷണം ഉറപ്പുവരുത്തുക.

മെഡിക്കൽ സിറ്റിൽ രോ​ഗികൾക്കായി 205 കിടക്കകളും 15 പ്രസവവാർഡും ലഭ്യമാക്കും. മാനസികാരോഗ്യ സേവനങ്ങൾക്കായി 10 കിടക്കകൾ, കുട്ടികളുടെ ദീർഘകാല പരിചരണങ്ങൾക്കായി 100 കിടക്കകൾ എന്നിവ പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്. കൂടാതെ 460 നഴ്‌സിങ് ജീവനക്കാരുടെ സേവനവും ഇവിടെ ലഭ്യമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...