മലയാളിയായ ശുചീകരണ തൊഴിലാളിക്ക് 22 ലക്ഷം രൂപയുടെ യുഎഇ ഗവ. അവാർഡ്

Date:

Share post:

ദുബായിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിൻ്റെ ലേബർ മാർക്കറ്റ് അവാർഡ്. ഒരു ലക്ഷം ദിർഹത്തിന്റെ (22 ലക്ഷം രൂപയിലധികം) പുരസ്‌കാരത്തിനാണ് ദുബായ് സിഎംസി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ പ്രമീള അർഹയായത്. അബുദാബിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാനിൽ നിന്ന് പ്രമീള അവാർഡ് ഏറ്റുവാങ്ങി.

ഒരു ലക്ഷം ദിർഹത്തോടൊപ്പം സ്വർണ നാണയം, സർട്ടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയും ഉൾപ്പെട്ടതാണ് പുരസ്കാരം. ജോലിയിലുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഊർജസ്വലതയുമൊക്കെ പരിഗണിച്ചാണ് പ്രമീളയെ അവാർഡിന് തെരഞ്ഞെടുത്തത്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ പ്രമീള 13 വർഷമായി ദുബായിൽ ജോലി ചെയ്തുവരികയാണ്. പ്രമീളയ്ക്ക് ഇതിന് മുമ്പ് അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും സിഎംസിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

2019-ൽ അബുദാബിയിൽ നഴ്‌സായിരുന്ന സഹോദരൻ അയച്ചുകൊടുത്ത സന്ദർശക വിസയിലാണ് പ്രമീള ജോലി തേടി യുഎഇയിലെത്തിയത്. ഭർത്താവ് നേരത്തെ മരിച്ചുപോയ പ്രമീള രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനും സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുമാണ് കടൽ കടന്നത്. സത്യസന്ധതയും കഠിനാധ്വാനം ചെയ്യാനുള്ള മനസും പ്രമീളയ്ക്ക് യുഎഇയിൽ സമ്മാനിച്ചത് നേട്ടങ്ങൾ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...