യുഎഇയിൽ സ്വകാര്യ ട്യൂഷൻ ക്ലാസുകൾ നടത്തുന്നതിനായി സൗജന്യ വർക്ക് പെർമിറ്റ് അനുവദിക്കും

Date:

Share post:

യുഎഇയിൽ ഇനി സ്വകാര്യ ട്യൂഷൻ ക്ലാസുകൾ നടത്തുന്നതിനായി സൗജന്യ വർക്ക് പെർമിറ്റ് അനുവദിക്കും. മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത്.

അനധികൃതമായി ട്യൂഷൻ എടുക്കുന്നത് തടയുന്നതിന്റെ ഭാ​ഗമായാണ് നടപടി. രണ്ട് വർഷത്തേയ്ക്ക് സൗജന്യമായാണ് പെർമിറ്റ് അനുവദിക്കുന്നത്. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിലെ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ – സ്വകാര്യ മേഖലകളിലെ ജീവനക്കാർ, തൊഴിൽരഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ എന്നിവർക്കാണ് ഈ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ സാധിക്കുക.

യോഗ്യരായ അപേക്ഷകർക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്സൈറ്റ് അല്ലെങ്കിൽ ഇ-സേവന സംവിധാനം വഴി പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ ട്യൂഷനുകൾ എടുക്കുന്ന വ്യക്തികളിൽ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...