51-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ബഹ്റിന്‍

Date:

Share post:

അമ്പത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്‍. ഡിസംബര്‍ 16, 17 തീയതികൾ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍- പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍. 16, 17 തീയതികള്‍ പൊതു അവധി ദിനങ്ങളായതിനാല്‍ പകരം 18, 19 തീയതികളില്‍ അവധി നല്‍കുമെന്നും അറിയിപ്പ്.

ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി സുരക്ഷാ മുന്നൊരുക്കങ്ങളും ആരംഭിച്ചുക‍ഴിഞ്ഞു. ഗതാഗത വിഭാഗവും പൊലീസും സുരക്ഷാ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആഘോഷങ്ങളില്‍ അപകടങ്ങൾ ഒ‍ഴിവാക്കാനുളള ജാഗ്രതയുണ്ടാകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം ദേശീയ ദിനത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളും ആരംഭിച്ചുക‍ഴിഞ്ഞു. തെരുവോരങ്ങൾ ചമയങ്ങളണിഞ്ഞ് തുടങ്ങി. രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകളുടെ ഏകോപനത്തോടെയാണ് ആഘോഷ പരിപാടികൾ നടക്കുക. രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും ചരിത്രവും വ്യക്തമാക്കുന്ന നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....