മത്സ്യത്തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനമായി 50 ലക്ഷം ദിർഹം; പ്രഖ്യാപനവുമായി അജ്മാൻ ഭരണാധികാരി

Date:

Share post:

അജ്‌മാനിലെ മത്സ്യത്തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനവുമായി അജ്മാൻ ഭരണാധികാരി. ബലിപെരുന്നാളിനോട് അനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യുമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമമിയാണ് ഉത്തരവിട്ടത്. അജ്‌മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്കാണ് തുക ലഭിക്കുക.

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നതിന്റെ ഭാ​ഗമായാണ് ഈ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികൾക്കും കുടുംബത്തിനും മാന്യമായ ജീവിതം ഇതുവഴി ഉറപ്പാകുമെന്ന് അജ്‌മാൻ കിരീടാവകാശിയുടെ ഓഫീസ് തലവനും അജ്‌മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്‌ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംലാസി പറഞ്ഞു.

സ്വദേശികൾക്ക് പുറമെ അജ്മാനിൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ തീരുമാനം ​ഗുണപ്രദമാകും. എന്നാൽ തൊഴിലാളികൾക്ക് ഏത് രീതിയിലാണ് പണം വിതരണം ചെയ്യുക എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...