യുഎഇയിൽ അനധികൃത റിക്രൂട്ട്‌മെൻ്റ്; 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ നടപടി

Date:

Share post:

യുഎഇയിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തിയ 55 സ്ഥാപനങ്ങൾക്കെതിരെ നടപടി. 2023-ൽ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ പെർമിറ്റുകൾ നേടാതെ റിക്രൂട്ട്മെന്റുകളും മറ്റ് പ്രവർത്തനങ്ങളും നടത്തിയതിനാണ് 50 കമ്പനികൾക്കും 5 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.

മന്ത്രാലയത്തിൻ്റെ രേഖകളിലെ നിയന്ത്രണങ്ങൾ, പബ്ലിക് പ്രോസിക്യൂഷൻ റഫറൽ എന്നിവ ഉൾപ്പെടെ നിയമലംഘകർക്ക് പിഴ ചുമത്തി. കൂടാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും 2,00,000 ദിർഹം മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കുമെന്നാണ് നിയമം വ്യക്തമാക്കുന്നത്.

ലൈസൻസില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിയിക്കപ്പെട്ടാൽ കമ്പനിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജോലി സംബന്ധമായ ശരിയായ വിവരങ്ങൾ തിരിച്ചറിയുന്നതിനായി ഉദ്യോ​ഗാർത്ഥികൾ മന്ത്രാലയത്തിൻ്റെ പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഹ്യൂമൻ റിസോഴ്സ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഖലീൽ അൽ ഖുരി പറഞ്ഞു. എന്തെങ്കിലും നിയമ ലംഘനങ്ങൾ ഉണ്ടായാൽ മന്ത്രാലയത്തിന്റെ കോൾ സെന്ററിലോ 600590000 എന്ന നമ്പറിലോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...