ഈദ് അല്‍ ഫിത്തറിനോട് അനുബന്ധിച്ച് പൗരന്‍മാര്‍ക്ക് ഇക്കൊല്ലത്തെ ആദ്യ ഭവന വായ്പ പ്രഖ്യാപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ 1,347 യുഎഇ പൗരന്മാർക്ക് മൊത്ത 2.36 ബില്യൺ ദിർഹത്തിന്റെ ഭവനവായ്പയാണ് വിതരണം ചെയ്യുന്നത്. യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവ്.
യുഎഇയുടെ ഭാവിക്ക് പ്രയോജനം ചെയ്യുന്ന വിധം സാമൂഹിക സ്ഥിരത ഉറപ്പുവരുത്തി സ്ഥിരതയുള്ള കുടുംബങ്ങളെ വളർത്തിയെടുക്കാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. ജീവിത നിലവാരം ഉയരുന്നതിലൂടെ സമൂഹിക പുരോഗതിക്ക് പൗരന്മാരുടെ സംഭാവനൾ ശക്തിപ്പെടുമെന്നും യുഎഇ നേതൃത്വം കരുതുന്നു.
പൗരന്മാരുടെ ക്ഷേമം, കുടുംബങ്ങളുടെ സ്ഥിരത എന്നിവയ്ക്ക് മുൻഗണന നൽകുന്ന യുഎഇ ഭരണാധികാരികളുടെ പ്രതിബദ്ധതയാണ് ഭവന പാക്കേജിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ചെയർമാനും ഡയറക്ടർ ബോർഡ് അബുദാബി ഹൗസിംഗ് അതോറിറ്റി ചെയർമാനുമായ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബി വ്യക്തമാക്കി. ഉത്തരവുണ്ടായതോടെ തുടര്‍ പ്രവര്‍ത്തനങ്ങൾ വേഗത്തിലാക്കുമെന്നും ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ പൗരന്‍മാരിലെത്തിക്കുമെന്നും അബുദാബി ഹൗസിംഗ് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് റാഷിദ് അഹമ്മദ് അൽ ഹമേലിയും സ്ഥിരീകരിച്ചു.