സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 17,260 വിദേശികൾ പിടിയിൽ. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഈ മാസം 19 മുതൽ 25 വരെ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.
താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്.
താമസ നിയമം ലംഘിച്ച 10,819 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,090 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,351പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 703 പേരും അറസ്റ്റിലായി. ഇവരിൽ 37 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 23 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.