കുറഞ്ഞ വിലയ്ക്ക് സബ്സിഡി ഡീസൽ വില്പന നടത്തിയ 15 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്തിലെ മിന അബ്ദുള്ള പ്രദേശത്ത് സർക്കാർ സബ്സിഡിയുള്ള ഡീസൽ കുറഞ്ഞ വിലയ്ക്ക് വിറ്റതിനാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഏഷ്യൻ വംശജരാണ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
സബ്സിഡിയുള്ള ഡീസൽ നിയമാനുസൃതമായ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്തതിനാണ് ഏഷ്യൻ വംശജരെ കസ്റ്റഡിയിലെടുത്തത്. വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സുരക്ഷാ ക്യാമ്പയിനുകളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രവാസികൾ പിടിയിലായത്. കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.