സൗദിയില്‍ ഡിജിറ്റല്‍ ഒപ്പുകൾ ദുരുപയോഗിച്ചാല്‍ കടുത്ത ശിക്ഷ

Date:

Share post:

സൗദിയിൽ സർക്കാർ – സ്വകാര്യ മേഖലയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. അഞ്ച് വർഷം വരെ ജയിലും 50 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും മുന്നറിയിപ്പ്. ഇലക്ട്രോണിക് സിഗ്നേച്ചർ, സർട്ടിഫിക്കറ്റുകൾ തുടങ്ങി ഡിജിറ്റൽ രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ്.

രേഖകൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നതും സമാനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വ്യാജരേഖകൾ തയ്യാറാക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കംപ്യൂട്ടറുകളും പ്രോഗ്രാമുകളും കണ്ടുകെട്ടും. ഡിജിറ്റല്‍ ഒപ്പുകളുടെ ദുരുപയോഗം കണ്ടെത്താന്‍ നടപടികൾ ആരംഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു.

രാജ്യത്ത് ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ. പിടിയിലാകുന്ന പ്രതികളുടെ ചിലവലിൽ കുറ്റകൃത്യം പരസ്യപ്പെടുത്തുകയും ചെയ്യും. വ്യാജ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെ എല്ലാ നിയമലംഘനങ്ങളിലും അറസ്റ്റുണ്ടാകും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുളളത്. ഇലക്ട്രോണിക് ഇടപാടുകളിലെ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നിയമവ്യവസ്ഥകളാണ് സൗദിയിലുളളതെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...