അനധികൃത ലൈസന്‍സ് സ്വന്തമാക്കിയ പ്രവാസികൾക്കെതിരേ കുവൈത്തില്‍ നടപടികൾ തുടരുന്നു. വിപുലമായ പരിശോധനകളുമായി ഗതാഗത മന്ത്രാലയം മുന്നോട്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നീക്കം.
എട്ട് ലക്ഷത്തോളം പ്രവാസികൾ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ വ്യാജരേഖകൾ നല്കി ലൈസന്‍സ് സ്വന്തമാക്കിയവര്‍ നിരവധിയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രവാസികളുടെ ലൈസന്‍സ് സംബന്ധിച്ച സൂഷ്മ പരിശോധ നടത്താന്‍
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കേണ്ടി വരുമെന്നാണ് ആഭ്യന്തരമന്ത്രാലയം നല്കുന്ന സൂചനകൾ. നിയമലംഘകര്‍ക്ക് പിഴ ഈടാക്കുകയും നാടുകടത്തുകയും ചെയ്യാനാണ് നീക്കം.
രാജ്യത്ത് പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് കുവൈത്ത് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. സ്വദേശി വത്കരണം ശക്തമാക്കുന്നതിനൊപ്പം റോഡുകളിലെ ഗതാഗതതിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനും പരിശോധന അനിവാര്യമാണെന്നാണ് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.