റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുസുക്ക് ആപ്പ് വഴി പെര്‍മിറ്റിനായി അപേക്ഷിക്കാമെന്ന് സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിലെ ആദ്യത്തെ 20 ദിവസത്തേക്കാണ് ഉംറ ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. റമാദാൻ്റെ തുടക്ക ദിവസങ്ങളിൽത്തന്നെ തിരക്കേറുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
റമദാന്‍ മാസത്തിലെ 2, 9, 16 തീയതികളിൽ ആയിരിക്കും തീര്‍ഥാടക തിരക്ക് കൂടുതൽ അനുഭവപ്പെടുക. റമദാനിലെ ആദ്യത്തെ മൂന്ന് വ്യാഴാഴ്ചകളാണിത്. വെള്ളിയാഴ്ച രാത്രിയുടെ പുണ്യം കൂടി ലഭിക്കാന്‍ തീര്‍ഥാടകര്‍ ആഗ്രഹിക്കുമെന്നതിനാലാണ് ഈ ദിവസങ്ങളില്‍ ബുക്കിംഗ് ഉയരുന്നത്.
മുപ്പത് ലക്ഷം തീർത്ഥാടകർക്ക് ഉംറ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്ന് അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനായുളള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ മേല്‍നോട്ടച ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സി ചീഫ് അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചിരുന്നു.
തീർത്ഥാടകർക്കായി ഡിജിറ്റൽ സർവ്വീസുകൾക്ക് പുറമെ ഫ്രം അറൈവല്‍ റ്റു ആക്സസ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. തീർത്ഥാടനം സുഗമാക്കുന്നതിനുളള മുന്നോരുക്കങ്ങൾ തുടരുകയാണ്. കോവിഡ് നിയന്ത്രങ്ങളില്ലാതെ തീർത്ഥാടകർക്ക് സൌദിയിലെത്താനും അവസരമുണ്ട്.