2000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയോ മാറുകയോ ചെയ്യാം, സമയ പരിധി സെപ്റ്റംബർ 30 ന് അവസാനിക്കും 

Date:

Share post:

2000 രൂപ നോട്ടുകൾ മാറാനും നിക്ഷേപിക്കുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം ആദ്യം മെയ് 23 ന് തന്നെ ആരംഭിച്ചിരുന്നു. ഈ ആഴ്ച ആളുകൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന അവസരമായിരിക്കും.

പ്രത്യേക പരിധിയില്ലാതെ വ്യക്തികൾക്ക് 2000 രൂപ നോട്ടുകൾ അതാത് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട് . എന്നിരുന്നാലും, സാധാരണ KYC ആവശ്യകതകളും മറ്റ് നിയമപരമായ നിക്ഷേപ മാനദണ്ഡങ്ങളും തുടർന്നും ബാധകമായിരിക്കും.

ഒരു ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റോ അല്ലെങ്കിൽ ജൻധൻ അക്കൗണ്ടോ ഉപയോഗിക്കുന്നവർക്ക് പതിവ് നിക്ഷേപ പരിധികൾ പ്രാബല്യത്തിൽ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഈ അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുകയിൽ കൂടുതലുള്ള 2000 നോട്ടുകൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിശ്ചിത പരിധികൾ പാലിക്കേണ്ടതുണ്ട്. ഇത് കൂടാതെ ആദായ നികുതി ചട്ടങ്ങളിലെ റൂൾ 114 ബി പ്രകാരം ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു ദിവസം കൊണ്ട് 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുമ്പോൾ വ്യക്തികൾ അവരുടെ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) നൽകേണ്ടത് നിർബന്ധമാണ്.

നോട്ടുകൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയ

ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിൽ (ആർഒ) സെപ്തംബർ 30 വരെ 2000 രൂപയുടെ നോട്ടുകൾ മാറ്റാനുള്ള സൗകര്യം ഉണ്ട്. കൂടാതെ സമീപത്തുള്ള ഏതെങ്കിലും ബാങ്ക് ശാഖയിൽ നിന്ന് 2000 രൂപയുടെ നോട്ടുകൾ മാറ്റി വാങ്ങാനും സാധിക്കും. ഈ നോട്ടുകൾ നിയമാനുസൃതമായതിനാൽ ഒരു അഭ്യർത്ഥന സ്ലിപ്പിന്റെയോ ഐഡി പ്രൂഫിന്റെയോ ആവശ്യമില്ലാതെ തന്നെ കൈമാറ്റം ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ ചില പൊതുമേഖലാ ബാങ്കുകൾ മാത്രം സുഗമമായ ഇടപാട് ഉറപ്പാക്കുന്നതിന് കറൻസി കൈമാറ്റം ചെയ്യുമ്പോൾ ഒരു ഐഡി പ്രൂഫ് കൈവശം വയ്ക്കുന്നത് നല്ലതായിരിക്കും എന്ന് ആർബിഐ നിർദേശിച്ചു.

ഈ ആഴ്ചയിലെ ബാങ്ക് അവധി ദിനങ്ങൾ

. തിങ്കൾ മുതൽ ബുധൻ വരെ (സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ) തുറന്നിരിക്കും.

. മിലാദ്-ഉൻ-നബി പ്രമാണിച്ച് സെപ്റ്റംബർ 28 വ്യാഴാഴ്ച അവധിയായിരിക്കും.

. വെള്ളി, ശനി ദിവസങ്ങളിൽ (സെപ്റ്റംബർ 29, സെപ്റ്റംബർ 30) പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...