പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം നിർത്തുന്നത്. റെസ്റ്റോറൻ്റ് മേഖലയിൽ സേവനം വിപൂലീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഭക്ഷണവിതരണരംഗത്ത് നിന്നുള്ള പിന്മാറ്റം.
സൊമാറ്റോ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ ആപ്പായ തലബാത്തുമായി ബന്ധിപ്പിക്കും. പരസ്യങ്ങള്‍ക്കായി വാങ്ങിയ പണം 2022 ഡിസംബര്‍ മുപ്പതിനകം തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളിൽ പോയി ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകൾ തുടങ്ങാനാണ് പദ്ധതി.
വര്‍ഷങ്ങളായി സൊമാറ്റോ ഫുഡ് ഓര്‍ഡറിംഗ് ബിസിനസിലെ വിശ്വസ്ത പങ്കാളിയായതിന് നിങ്ങളോട് നന്ദി പറയുന്നുവെന്ന് ഇ മെയില്‍ സന്ദേശത്തില്‍ സൊമാറ്റോ അധികൃതര്‍ വ്യക്തമാക്കി.