കനത്ത കാറ്റും മഴയും മൂലം യുഎഇയിൽ വലിയ രീതിയിലുള്ള നാശ നഷ്ടങ്ങളാണ് ഉണ്ടായത്. വിമാനത്താവളങ്ങളുടെ പ്രവർത്തനം പോലും നിലച്ച സാഹചര്യമുണ്ടായി. ഇപ്പോഴിതാ മഴ ചെറുതായൊന്ന് ശമിച്ചതോടെ അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (AUH) പ്രവർത്തനം സാധാരണ നിലയിലായിരിക്കുകയാണ്. ഇതോടെ എത്തിഹാദ് എയർവേസ് എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ഏപ്രിൽ 16, 17 തീയതികളിൽ എത്തിഹാദ് എയർലൈൻസ് വലിയ രീതിയിൽ കാലതാമസം നേരിട്ടിരുന്നു. ചില വിമാനങ്ങൾ ഇനിയും തടസ്സപ്പെട്ടേക്കാമെന്നും പറയുന്നുണ്ട്. അതിനാൽ, തങ്ങളുടെ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസും പുറപ്പെടുന്ന സമയവും പരിശോധിക്കാൻ അവരുടെ വെബ്സൈറ്റ് സന്ദർശിക്കാൻ എയർലൈൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.