യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ലോകം വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് യുഎഇ സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് ജേതാവായ മരിയോ ഗിറോ. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിന് മുന്നോടിയായാണ് പ്രതികരണം. ഇറ്റലിയിലെ റോം ആസ്ഥാനമായ മാനുഷിക സംഘടന കൊമുനിറ്റ ഡി സാന്റഗിഡിയോയുടെ വക്താവാണ് മരിയോ ഗിറോ.
കെനിയയിലെ കമ്മ്യൂണിറ്റി മൊബിലൈസറും സമാധാന നിർമ്മാതാവുമായ ഷംസ അബൂബക്കർ ഫാദിൽ എന്ന മാമാ ഷംസയും അവാര്‍ഡിന് അര്‍ഹയായി. അമ്മമാരാണ് ഏറ്റവും മികച്ച സമാധാന നിർമ്മാതാക്കളെന്നാണ് മാമാ ഷംസ പ്രതികരിച്ചത്. ഒരു മില്യൺ ഡോളറാണ് അവാര്‍ഡ് ജേതാക്തൾക്കുളള സമ്മാനത്തുക.
ബഹുരാഷ്ട്ര വ്യവസ്ഥ പ്രതിസന്ധിയിലാണെന്നതിന്റെ സൂചനയാണ് യുക്രൈന്‍ യുദ്ധം നീളുന്നതിന്‍റെ പിന്നിലെന്നും മരിയോ ഗിറോ അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി വേണ്ടത്ര ഇടപെടലിന് സാധിക്കാത്തത് വേദനാജനകമാണെന്ന് ലിബിയയിലും അൾജീരിയയിലും ഉൾപ്പെടെ കുറഞ്ഞത് 17 സംഘർഷങ്ങളിൽ സമാധാന ചർച്ചകളിൽ വ്യക്തിപരമായി ഏർപ്പെട്ടിട്ടുള്ള മരിയോ ഗിറോ പറഞ്ഞു.
ഗ്വാട്ടിമാല മുതൽ മൊസാംബിക്ക് വരെ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്ന, മതപരമായ നയതന്ത്രത്തിലൂടെയും പരസ്പര സാംസ്കാരിക സംഭാഷണത്തിലൂടെയും വിജയകരമായ സമാധാന ചർച്ചകൾക്കും സംഘർഷ പരിഹാരത്തിനും നൽകിയ സംഭാവനയ്ക്കാണ് കമുനിറ്റ ഡി സാന്റഗിഡിയോ എന്ന സംഘടനടയ്ക്ക് പുരസ്കാരം ലഭിച്ചത്.
കെനിയയിലെ യുവാക്കളെ പോഷിപ്പിക്കുന്നതിനും അക്രമം, കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവയിൽ നിന്ന് തടയുന്നതിനും നടത്തിയ ഇടപെടലുകളാണ് ഷംസ അബൂബക്കറിന്‍റെ ആദരവിന് പിന്നില്‍. 200 നോമിനികളിൽ നിന്നാണ് കമുനിറ്റ ഡി സാന്റഗിഡിയോയും മാമാ ഷംസയും തിരഞ്ഞെടുക്കപ്പെട്ടത്. മറ്റുള്ളവരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഅ മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാർഡ് നല്‍കിവരുന്നത്.